എഴുതാനൊന്നും വലിയ വശമില്ലെങ്കിലും എഴുതട്ടെ. വർഷങ്ങൾക്കു മുമ്പ് ചൂലന്നൂർ വഴി ഒരു bus പഴമ്പാലക്കോട്ടേയ്ക്കു ഓടുന്നുണ്ടെന്നു കേട്ടപ്പോൾ ഏറ്റവുമധികം സന്തോഷിച്ചതു ഞാനായിരുന്നു. കാരണം ആറോ എട്ടോ മാസം കൂടുമ്പോൾ മാത്രം വീട്ടിലേക്കു പോകുന്ന എനിക്ക് ആനന്ദലബ്ധിക്കിനിയെന്തു വേണം ? ഭർത്താവിന്റെ Kallekkad police camp ലെ തിരക്കുപിടിച്ച ജോലിയും ഇടക്ക് ഓരോ ദിവസത്തെ അവധിക്കു വീട്ടിൽ വന്നാൽ കൃഷിപ്പണിയും. ഞാൻ ഒരു ദിവസം 3 കുഞ്ഞുങ്ങളെയും കൊണ്ട് വലിയൊരു ബാഗുമൊക്കെയായി ചൂലന്നൂർ ബസ്സിൽ ആദ്യയാത്രക്കൊരുങ്ങി. അങ്ങനെ ഞങ്ങളെ ബസ്സു കയറ്റിവിട്ടു. എനിക്കു വിമാനത്തിൽ യാത്ര ചെയ്യുന്ന പ്രതീതി. അപ്പോഴതാ ചൂലന്നൂർ എത്തിയതും കുറെ മയിലുകൾ റോഡിലും side ലും . Driver bus slow ആക്കി. ഞാനെന്റെ 3 കുഞ്ഞുങ്ങൾക്കും മയിലുകളെ കാണിച്ചു കൊടുത്തു. കുറച്ചു കൂടി കഴിഞ്ഞപ്പോൾ നെൽപാടത്തിന്റെ കരയിൽ തെങ്ങിൽ തോപ്പുകൾക്കു നടുവിലായി പ്രശാന്ത സുന്ദരമായ സ്ഥലത്ത് ഓടിട്ട ഒരു രണ്ടു നില വീട്. എന്റെ മൂത്തമകൾ ചോദിച്ചത് ഇന്നും ഓർമ്മയുണ്ട്. ‘ഇതാണോ തരൂർ വീട് എന്ന് . എന്റെ വീടും ഇതിനോടു ചെറിയ സാമ്യമുള്ളതിനാലാവാം. പിന്നീട് ഓരോ പ്രാവശ്യവും അതിലൂടെ യാത്ര ചെയ്യുമ്പോഴും ആ വീട് ശ്രദ്ധയിൽ പെടുമായിരുന്നു. പക്ഷേ നമ്മുടെ പത്മന്റെ വീടായിരുന്നു അതെന്ന് ഇപ്പോഴല്ലേ അറിയുന്നതു്. ഏതായാലും ഒരു പാടുവർഷങ്ങൾക്കുശേഷമായാലും അവിടേക്ക് കയറിച്ചെല്ലാൻ ഒരു നിയോഗമുണ്ടായതിൽ വളരെ സന്തോഷിക്കുന്നു. ചൂലന്നൂരിന്റെ ഹരിതാഭയെക്കുറിച്ചും രമണിയതയെക്കുറിച്ചുമെല്ലാം പ്രത്യേകം പറയേണ്ടതില്ലല്ലോ? പത്മന്റെ സഹോദരിമാരുടെയുo ബന്ധുക്കളുടേയുമെല്ലാം ഒരു പാടു നാളത്തെ പരിചയമുള്ള പോലുള്ള പെരുമാറ്റവും എന്റെ സ്നേഹം നിറഞ്ഞ സഹപാഠികളുടെ നർമ്മരസ o തുളുമ്പുന്ന സംസാരവും അവിടത്തെ 4 തരം പായസവും അടയും കൂടിയ സദ്യയും (ഞാൻ മധുര പ്രിയയാണെന്നറിയാമല്ലോ ? എനിക്ക് അത്യധികം സന്തോഷം പ്രദാനം ചെയ്തു. മടക്കത്തിൽ കാടിന്റെ side എത്തിയപ്പോൾ ഞാനും കിച്ചും റോസും പണ്ടത്തെ 15 കാരി കളെപ്പോലെയായി. ചൂലന്നൂർ യാത്ര എന്റെ ജീവിതത്തിലെ മറക്കാൻ പറ്റാത്ത ഒരു ദിവസം തന്നെയായിരുന്നു. അതിനു വേദിയൊരുക്കിയ പത്മന് വളരെ നന്ദി. ബാക്കിയെല്ലാം നമ്മുടെ 2സാഹിത്യകാരികൾ വളരെ തന്മയത്വത്തോടെയും അതിഭാവുകത്വത്തോടെയും വിവരിച്ചു കഴിഞ്ഞതാണല്ലോ? ബോറടിപ്പിച്ചതിൽ ക്ഷമിക്കുക…….

Leave a comment